Malayalam
English
Resume Writing
സിവി( biodata)തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പങ്കു വെക്കുകയാണ്.
- 1. നമ്മുടെയൊക്കെ അത് വരെയുള്ള ജീവിതത്തിന്റെ രത്നചുരുക്കമാണ് ഓരോ സിവി യും. ഒരു ജോലിക്കായി തയ്യാറാക്കുന്നു എന്നതിനാൽ കൂടുതൽ പ്രാധാന്യം വിദ്യഭ്യാസത്തിന്റെയും നമുക്കറിയാവുന്ന സ്കില്ലുകളുടേയും കൃത്യമായ വിശദാംശങ്ങൾ ഉൾപ്പെട്ടതായിരിക്കണം ഓരോ സിവി യും.
- 2. വളരെ അടുത്ത് എടുത്ത ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എല്ലായ്പോഴും സിവി യിൽ ഉണ്ടായിരിക്കണം. നിര്‍ബന്ധമില്ലാത്ത എന്നാൽ ശ്രദ്ധ പെട്ടെന്ന് പതിയാൻ ഉപകരിക്കുന്ന ഒരു മാർഗമാണ് ഫോട്ടോ ഉൾപ്പെടുത്തുക എന്നത്. ഒട്ടു മിക്ക വിദേശ രാജ്യങ്ങളും വെള്ള നിറമുള്ള പശ്ചാത്തലം ആവശ്യപ്പെടുന്നതിനാൽ ഫോട്ടോ എടുക്കുമ്പോൾ തന്നെ വെള്ള നിറമുള്ള പശ്ചാത്തലത്തിൽ എടുക്കാൻ ശ്രദ്ധിക്കുക.
- 3. വളരെ അടുത്ത് എടുത്ത ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എല്ലായ്പോഴും സിവി യിൽ ഉണ്ടായിരിക്കണം. നിര്‍ബന്ധമില്ലാത്ത എന്നാൽ ശ്രദ്ധ പെട്ടെന്ന് പതിയാൻ ഉപകരിക്കുന്ന ഒരു മാർഗമാണ് ഫോട്ടോ ഉൾപ്പെടുത്തുക എന്നത്. ഒട്ടു മിക്ക വിദേശ രാജ്യങ്ങളും വെള്ള നിറമുള്ള പശ്ചാത്തലം ആവശ്യപ്പെടുന്നതിനാൽ ഫോട്ടോ എടുക്കുമ്പോൾ തന്നെ വെള്ള നിറമുള്ള പശ്ചാത്തലത്തിൽ എടുക്കാൻ ശ്രദ്ധിക്കുക.
- 4. തലക്കെട്ടിനു ശേഷം നിങ്ങളുടെ കോൺടാക്ട് ഡീറ്റെയിൽസ്, മൊബൈൽ നമ്പർ, മെയിൽ id, പാസ്പോർട്ട് നമ്പർ, ഡ്രൈവിംഗ് ലൈസെൻസ് നമ്പർ, അവയുടെ വാലിഡിറ്റി, എന്നിവ ഉൾപ്പടെ എഴുതുക. എല്ലായ്പോഴും വിദേശത്ത് മെയിൽ കമ്മ്യൂണിക്കേഷൻ ആയിരിക്കും പ്രാധാന്യം ഉള്ളത്. ആയതിനാൽ ബോൾഡ് ചെയ്തു മാത്രം മെയിൽ id ഉപയോഗിക്കുക.
- 5. തുടർന്ന് നിങ്ങളുടെ ഏറ്റവും അവസാനമായി വർക്ക് ചെയ്ത പൊസിഷൻ, കമ്പനി, ഡ്യൂട്ടീസ് എന്ന ക്രമത്തിൽ കൊടുക്കുക. അതിനോട് തുടർച്ചയെന്നോണം തൊട്ട് മുൻപ് വർക്ക് ചെയ്ത കമ്പനികളുടെ വിവരങ്ങളും ചേർക്കുക.
- 6. വിദ്യഭ്യാസ യോഗ്യതകൾ ഏറ്റവും ഉയർന്നത് ആദ്യവും പിന്നീട് താഴേക്ക് എന്ന ക്രമത്തിൽ കൊടുക്കുക. ഒരു ടേബിൾ വരച്ചു കൊടുക്കാൻ കഴിഞ്ഞാൽ വായിക്കുന്നവർക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞെന്നു വരും.
- 7. നഏറ്റവും അവസാനമായി നമ്മുടെ പേർസണൽ ഡീറ്റെയിൽസ്, അതായത്, അച്ഛന്റെ പേര്, മാരിറ്റൽ സ്റ്റാറ്റസ്, ഡേറ്റ് ഓഫ് ബർത്ത്, വയസ്സ്, അറിയാവുന്ന ഭാഷകൾ, എന്നിവയെല്ലാം കൊടുക്കാവുന്നതാണ്.
- 8. എല്ലായ്പോഴും നമ്മുടെ സിവി യുടെ എഡിറ്റ് ചെയ്യാൻ കഴിയുന്ന ഒരു കോപ്പി (word file ) മെയിലിൽ സൂക്ഷിക്കുക. എന്തെന്നാൽ എല്ലാ ജോലിക്കും ഒരേ സിവി ഉപകാരത്തിൽ പെടണമെന്നില്ല. ഉദാഹരണത്തിന്, ബികോം കഴിഞ്ഞ കക്ഷിക്ക്, അകൗണ്ടന്റായോ, ഫ്രണ്ട് ഓഫീസ് അഡ്മിൻ ആയോ അല്ലെങ്കിൽ കാഷ്യർ ആയോ ഒക്കെ vacancy വരാം. അപ്പോൾ ജോലിയുടെ സ്വഭാവത്തിനനുസരിച് തലക്കെട്ടു മുതൽ എക്സ്പീരിയൻസ് വരെ മാറ്റേണ്ടി വരും. ആയതിനാൽ ഓരോ ജോലിക്കും സിവി അയക്കുന്നതിനു മുൻപായി അവരുടെ റിക്യുർമെൻറ് ശരിക്ക് പഠിച്ചു നമ്മുടെ സിവി അതിനനുസൃതമായി തയ്യാറാക്കുക
Read More
Resume Writing
Sharing some things related to CV (biodata) preparation.
1. Every CV is a summary of our life up to that point. Every CV should include accurate details of education and known skills which are more important as it prepares for a job.
2. A recent passport size photograph should always be included in the CV. Including a photo is an optional but quick way to grab attention. Most foreign countries require a white background so be sure to take photos with a white background.
3. A recent passport size photograph should always be included in the CV. Including a photo is an optional but quick way to grab attention. Most foreign countries require a white background so be sure to take photos with a white background.
4. After the title write your contact details including mobile number, mail id, passport number, driving license number and their validity. Mail communication is always important abroad. So use bolded mail id only.
5. Then give your last worked position, company and duties in that order. As a continuation, add the information of the companies you have worked with before.
6. Give the educational qualifications in order of highest first and then downwards. If you can draw a table, the reader will be able to quickly identify it.
7. Last but not least we can give our personal details ie father's name, marital status, date of birth, age and languages known.
8. Always keep an editable copy (word file) of our CV in the mail. Because not every job will benefit from the same CV.